ഇത് നിങ്ങൾ ഇന്ന് കാണുന്ന ഏറ്റവും രസകരമായ വീഡിയോ ആയിരിക്കും. ഇന്റർനെറ്റ് സെൻസേഷനായ  രേണു മണ്ഡൽ  ആലപിച്ച തെരി മേരി കഹാനി എന്ന ഗാനം ഒരു വളര്‍ത്തുനായ വീട്ടുടമസ്ഥനൊപ്പം പാടുന്നു. ബാറാക്ക്പോർ സ്വദേശി പാടുന്നതിനിടയിലാണ് വളർത്തുനായും കൂടെ പാടിയത്. പശ്ചിമബംഗാളിലെ ബാറാക്പൂരിലാണ് രസകരമായ ഈ സംഭവം. 

 

 


 മൂന്ന് ദിവസം മുമ്പ് സുബീർ ഖാന്‍ എന്ന വ്യക്തിയാണ് ഈ വീഡിയോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. ബാറാക്ക്പോർ സ്വദേശി തന്റെ ഹാർമോണിയം വായിച്ചുകൊണ്ട് 'തെരി മേരി കഹാനി' എന്ന ഗാനം പാടുന്നതിനിടയില്‍ ബാഗ എന്നു പേരുള്ള വളർത്തുനായ അടുത്ത് നിന്ന് കൂടെ പാടുകയായിരുന്നു. സുബീര്‍ ഖാന്‍ പങ്കുവച്ച ഈ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ 20 ലക്ഷം പേരാണ് കണ്ടത്.

“ഇന്ന് രാവിലെ ബാഗയും ഞാനും സംഗീതം അഭ്യസിച്ചു, എന്ന കുറിപ്പോടെയാണ് 30 സെക്കൻഡ്‌സ് ദൈർഘ്യമുള്ള വീഡിയോ ഖാൻ ഫേസ്ബുക്കിൽ പങ്കുവച്ചത്. അവരുടെ പെർഫോമൻസ്  ദശലക്ഷക്കണക്കിന് ആളുകളെ ആകർഷിച്ചു, നായയുടെ കഴിവിനെ പ്രശംസിക്കാനും വീഡിയോ കണ്ടവര്‍ മറന്നില്ല. വീഡിയോയ്ക്ക 59,000 'ഷെയറുകളും 26,000 പ്രതികരണങ്ങളും ലഭിച്ചു.