A post shared by Team Disha (@teamdishap)

റാസ്പുടിൻ ​ഗാനത്തിന് മെഡിക്കൽ വിദ്യാർഥികളായ നവീനും ജാനകിയും ചുവടുവച്ച വീഡിയോ തരം​ഗമായിരുന്നു. ഇപ്പോഴിതാ ബോളിവുഡ് ​ഗാനത്തിന് ചുവടുവെച്ചുകൊണ്ടുള്ള ഒരുകൂട്ടം ഡോക്ടർമാരുടെ വീഡിയോ വൈറലാവുകയാണ്.

സൽമാൻ ഖാന്റെ പുതിയ ചിത്രത്തിലെ ഹിറ്റ് ​ഗാനമായ 'സീട്ടി മാർ' എന്ന ​ഗാനത്തിനാണ് ഡോക്ടർമാർ ചുവടു വച്ചിരിക്കുന്നത്. ആശുപത്രി വരാന്തയിൽ സ്വയംമറന്ന് ചുവടുവെക്കുന്ന ഡോക്ടർമാരാണ് വീഡിയോയിലുള്ളത്.

'സീട്ടി മാറി'ന്റെ മാന്റലിൻ ഇൻസ്ട്രുമെന്റൽ കവർ ​ഗാനത്തിനാണ് മാസ്കും സ്ക്രബ്സുമൊക്കെ ധരിച്ച് ഡോക്ടർമാർ ചുവടുവെക്കുന്നത്. വീഡിയോ മസൂഹമാധ്യമം ഏറ്റെടുത്തു കഴിഞ്ഞു. ചിത്രത്തിൽ സൽമാന്റെ നായികയായ ദിഷാ പഠാണിയും വീഡിയോ പങ്കുവച്ചിട്ടുണ്ട്. യഥാർഥ താരങ്ങൾ എന്നു പറഞ്ഞാണ് ദിഷ വീഡിയോ പങ്കുവച്ചത്.