നിങ്ങൾക് ആത്മവിശ്വാസം ഉണ്ടെങ്കിൽ അസാധ്യം എന്നത് ഒരു വാക്ക് മാത്രമാണ്. അതിന്റെ നേര്സാക്ഷ്യമാണ് ഈ പെൺകുട്ടി. ഒരു കാലില്ലാത്ത കുട്ടി ഓട്ടമത്സരത്തിൽ ഓടുന്നതിന്റെ അമ്പരപ്പിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. 

ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസർ സൂസന്ത നന്ദ ജനുവരി 30 ന്  ഒരു കാലില്ലാത്ത പെൺകുട്ടി ഓട്ടമത്സരത്തിൽ പങ്കെടുക്കുന്ന വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്.

18 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോയിൽ  ഒരു കൂട്ടം പെൺകുട്ടികൾ ഓടുന്നതിനോടൊപ്പം ക്രച്ചസിലുള്ള ഈ പെൺകുട്ടി ഫിനിഷിങ്  ലൈനിലേക്ക് ഓടുന്നത് കാണാം.