It’s tiktok time #buttabomma get out of your comfort zone people lol @candywarner1

A post shared by David Warner (@davidwarner31) on

ബാറ്റ് കൊണ്ട് വെടികെട്ട് തീര്‍ത്ത് കാണികളെ വിസ്മയിപ്പക്കുന്ന ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഡേവിഡ് വാര്‍ണറുടെ ഡാന്‍സ് വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. 

അല്ലു അര്‍ജ്ജുന്റെ തെലുങ്ക് ചിത്രം അല വൈക്കുണ്ഠപുരമുലോ എന്ന ചിത്രത്തിലെ ബുട്ടബൊമ്മ എന്ന പാട്ടിനാണ് ഡേവിഡ് ചുവട് വെച്ചത്. കൂട്ടിന് ഭാര്യ കാന്‍ഡിസും മകളുമുണ്ട്. ടിക്ക് ടോക്കില്‍ അപ്ലോഡ് ചെയ്ത വീഡിയോ തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെ ഡേവിഡ് പങ്കുവെച്ചിട്ടുണ്ട്. ഡേവിഡിന്റെ പെര്‍ഫോമന്‍സിനെ അല്ലു അര്‍ജ്ജുനും പ്രശംസിച്ചിരുന്നു.