ക്രിയേറ്റിവിറ്റി എന്നൊക്കെ പറഞ്ഞാല്‍ ദിതാണ്! വൈറലായി ലൂസിഫറിലെ ഫൈറ്റ് സീന്‍ ടിക് ടോക്

ആരാധകര്‍ രണ്ടു കൈയ്യും നീട്ടി സ്വീകരിച്ച് ഒരു ഉത്സവമാക്കി ആഘോഷിച്ച സിനിമയാണ് നടന്‍ പൃഥ്വിരാജ് സുകുമാരന്റെ ആദ്യ സംവിധാന സംരംഭം കൂടിയായ ലൂസിഫര്‍. മനോഹരമായ ഫ്രെയ്മുകള്‍ കൊണ്ടും മാസ് ആക്ഷനും ഡയലോഗും ഒക്കെകൊണ്ടും സമ്പന്നമാണ് ചിത്രം. ലൂസിഫറിലെ അവസാനത്തെ ആക്ഷന്‍ രംഗങ്ങളുടെ ഒരു ടിക് ടോക് വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞോടുന്നത്. രണ്ട് ആണ്‍കുട്ടികളാണ് വീഡിയോയിലുള്ളത്, അതില്‍ സ്ക്രീനിന്റെ ഒരു ഭാഗത്ത് സിനിമയിലെ ഭാഗങ്ങളും കാണിക്കുന്നുണ്ട്. കാണുന്ന അത്രയും ലളിതമല്ലെങ്കിലും, ഇതുപോലൊക്കെ തന്നെ രസകരമായിരുന്നു എന്ന കാപ്ഷനോടെ പൃഥ്വിരാജും വീഡിയോ തന്റെ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented
statisticsContext