സി.പി.എം സംഘടിപ്പിച്ച പ്രതിഷേധ സമരത്തിൽ സി.പി.എം ജില്ലാ കമ്മിറ്റി അംഗം പി.കെ.പ്രേമനാഥ് നടത്തിയ തെറിവിളിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു.

യു.ഡി.എഫ് ഭരണസമിതി അംഗങ്ങൾ പഞ്ചായത്ത് ഓഫീസിൽ ക്രമക്കേടു നടത്തുന്നുവെന്ന് ആരോപിച്ച് സി.പി.എം പുവ്വാട്ടുപറമ്പ് ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു പി.കെ.പ്രേമനാഥിന്റെ തെറിവിളി.