അന്യന്‍ ചിത്രത്തിലെ റെമോ ലുക്കിനെ ഓര്‍മ്മപ്പെടുത്തുന്ന മേക്കോവറില്‍ കാല്‍നടയായി വോട്ട് ചെയ്യാനെത്തി നടന്‍ വിക്രം. ചെന്നൈയിലെ മൈലാപൂരില്‍ വീടിനടുത്തുള്ള പോളിങ് ബൂത്തിലേക്കാണ് വിക്രം നടന്നെത്തിയത്. നടന്‍ വിജയ് ഇത്തരത്തില്‍ സൈക്കിളില്‍ വോട്ട് രേഖപ്പെടുത്താനെത്തിയത് നേരത്തെ ചര്‍ച്ചയായിരുന്നു. 

ചെന്നൈ നിലാംഗറയിലെ പോളിങ് ബൂത്തിലെത്തിയാണ് വിജയ് വോട്ട് രേഖപ്പെടുത്തിയത്. രാജ്യത്ത് വര്‍ധിച്ചുവരുന്ന ഇന്ധനവിലയില്‍ പ്രതിഷേധിച്ചാണ് താരങ്ങള്‍ ഇത്തരത്തില്‍ പോളിങ് ബൂത്തിലേക്ക് എത്തിയത് എന്നാണ് വിലയിരുത്തപ്പെടുന്നത്.