ചെണ്ടകൊട്ടെടാ... ഈ കച്ചേരി ആസ്വദിക്കാതിരിക്കാന്‍ ആര്‍ക്ക് പറ്റും?

കുട്ടികള്‍ നിഷ്‌കളങ്കമായി ചെയ്യുന്ന കാര്യങ്ങളെല്ലാം അല്‍പ്പം കൗതുകം നിറഞ്ഞതായിരിക്കും. അത് പാട്ടായാലും ഡാന്‍സായാലും. രണ്ട് കുരുന്ന് കച്ചേരിക്കാരാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരങ്ങള്‍. കുഞ്ഞുമുണ്ടുടുത്ത ഒരു ഗായകനും കുട്ടി പക്കമേളക്കാരനും ചേര്‍ന്ന് നടത്തിയ പ്രകടനം വൈറലാവാന്‍ അധികസമയമൊന്നും വേണ്ടിവന്നില്ല. ഒരുവിധം പാടിയൊപ്പിച്ച് വരുമ്പോള്‍ വെറുതേ ഇരിക്കുന്ന പക്കമേളക്കാരനെ നോക്കി ചെണ്ടകൊട്ടെടാ എന്ന ഗായകന്റെ ഡയലോഗ് ആണ് വീഡിയോയുടെ ഹൈലൈറ്റ്. ഈ കുട്ടികള്‍ ആരെന്ന് വ്യക്തമല്ല. ഇരുവരേയും അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുകയാണ് സാമൂഹിക മാധ്യമങ്ങള്‍.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented