എങ്ങനെ വീണാലും നാലുകാലിൽ വീഴുന്ന ജന്മമാണ് പൂച്ചയുടേതെന്ന് പറയാറുണ്ട്. ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലാവുന്നൊരു വീഡിയോയും അതു സത്യമാണെന്നു തെളിയിക്കുന്നതാണ്. ഒരു കെട്ടിടത്തിന്റെ അഞ്ചാം നിലയിൽ നിന്ന് താഴേക്ക് ചാടുന്ന പൂച്ചയാണ് വീഡിയോയിലുള്ളത്. 

അഞ്ചാം നിലയിൽ നിന്ന് ചാടി കൃത്യം താഴേക്ക് നാലുകാലിൽ വീഴുന്ന പൂച്ചയാണ് വീഡിയോയിലുള്ളത്. ചിക്കാ​ഗോയിൽ നിന്നാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്. കെട്ടിടത്തിലെ അഞ്ചാം നിലയിൽ തീപിടിത്തമുണ്ടായിരുന്നു. അ​ഗ്നിശമനാസേനാം​ഗങ്ങൾ തീയണയ്ക്കുന്ന തിരക്കിലായിരുന്നു. ഇതിനിടെ പുറത്തു നിന്ന് ക്യാമറയിൽ ദൃശ്യങ്ങൾ പകർത്തുകയായിരുന്നു അ​ഗ്നിശമനാ സേനാം​ഗങ്ങൾ. അവർ പകർത്തിയ വീഡിയോയിലാണ് പൂച്ചയുടെ അത്ഭുതകരമായ രക്ഷപ്പെടലും പതിഞ്ഞത്.