ണി ഹീസ്റ്റ് എന്ന ബാങ്ക് റോബറി വെബ്‌സീരീസ് ആഗോള തലത്തില്‍ വന്‍ ഹിറ്റായ കാലമാണ്. അക്കാലത്താണ് അത്തരത്തിലൊരു കൊള്ളയടി ശ്രമം ദക്ഷിണാഫ്രിക്കയില്‍ നടക്കുന്നത്. 

ഒരു സ്വകാര്യ സെക്യൂരിറ്റി കമ്പനിയിലെ ജീവനക്കാരായ രണ്ട് പേര്‍ ചേര്‍ന്ന് ഏപ്രില്‍ 22ന് പ്രെട്ടോറിയയിലേക്ക് പണം കൊണ്ടുപോവുന്നതിനിടെ കൊള്ളസംഘം ആക്രമിക്കുകയായിരുന്നു. വാഹനത്തിലെ ഡാഷ് ക്യാമില്‍ പതിഞ്ഞ ആക്ഷന്‍ സിനിമകളെ വെല്ലുന്ന ഈ രംഗം ഇന്റര്‍നെറ്റില്‍ വൈറലാണ്.

മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍  ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ സഹപ്രവര്‍ത്തകനൊപ്പം വാഹനമോടിച്ച് പോവുന്നതാണുള്ളത്. രണ്ട് പേരും ബുള്ളറ്റ്പ്രൂഫ് ജാക്കറ്റ് ധരിച്ചിരുന്നു. പെട്ടെന്നാണ് വാഹനത്തിന് നേരെ വെടിയുതിര്‍ക്കാന്‍ തുടങ്ങിയത്. ഡ്രൈവറുടെ വശത്തെ ബുള്ളറ്റ് പ്രൂഫ് വിന്‍ഡോയില്‍ ബുള്ളറ്റ് പതിക്കുന്നത് വീഡിയോയില്‍ കാണാം. 

എന്നാല്‍ സമയോചിതമായി മനസ് പതറാതെയുള്ള ഡ്രൈവറുടെ ഇടപെടലുകൊണ്ടാണ് വലിയൊരു കൊള്ളയില്‍ നിന്നും രക്ഷപ്പെട്ടത്. വാഹനമോടിക്കുന്നതിനിടെ സഹപ്രവര്‍ത്തകനോട് ആയുധമെടുക്കാന്‍ നിര്‍ദേശിക്കുന്നതും അതി സാഹസികമായി വാഹനമോടിക്കുന്നതും വീഡിയോയില്‍ കാണാം. അതിനിടെ വാഹനത്തില്‍ വെടിയുണ്ട പതിക്കുന്നതിന്റെ ശബ്ദവും കേള്‍ക്കുന്നുണ്ട്.