ഫോണിൽ സ്വയംമറന്ന് മുഴുകിയിരിക്കുന്നവരെ കണ്ടിട്ടുണ്ടാവും. വണ്ടിയോടിക്കുമ്പോൾ പോലും മൊബൈലിൽ നിന്ന് കയ്യെടുക്കാത്തവരുണ്ട്. അത്തരത്തിൽ ഫോണിൽ നിന്ന് കൈയെടുക്കാതെ സൈക്കിളോടിച്ച യുവാവിന് പറ്റിയ അബദ്ധമാണ് ഇപ്പോൾ വൈറലാവുന്നത്. ഫോണിൽ ഉറ്റുനോക്കി ഒരുകൈകൊണ്ട് സൈക്കിളോടിച്ച് വരുന്ന യുവാവാണ് വീഡിയോയിലുള്ളത്. മുമ്പിൽ നിർത്തിയിട്ടിരിക്കുന്ന വാൻ കക്ഷിയുടെ ശ്രദ്ധയിൽപ്പെടുന്നുമില്ല. തുടർന്ന് സൈക്കിൾ വാനിൽ വന്ന് ഇടിക്കുമ്പോൾ മാത്രമാണ് യുവാവ് സം​ഗതി തിരിച്ചറിയുന്നത്. മെസേജ് അയക്കലും സൈക്കിളോടിക്കലും ഒരുമിച്ച് ചെയ്യരുത് എന്നു പറഞ്ഞാണ് പലരും വീഡിയോ പങ്കുവെക്കുന്നത്.