കോവിഡ് പോരാട്ടത്തിൽ ഇന്ത്യക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ദുബായ്. ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയിൽ ദേശീയ പതാക തെളിയിച്ചാണ് യുഎഇ പിന്തുണ പ്രഖ്യാപിച്ചത്. ത്രിവർണ പതാകയാൽ വലയം ചെയ്ത ബുർജ് ഖലീഫയിൽ സ്റ്റേ സ്ട്രോങ് ഇന്ത്യാ എന്നും എഴുതിയിരുന്നു. പ്രതീക്ഷകളും പ്രാർഥനകളും പിന്തുണയും ഇന്ത്യക്ക് അറിയിക്കുന്നു എന്ന കുറിപ്പോടെ ബുർജ് ഖലീഫയുടെ ട്വിറ്റർ പേജിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.