മുടിവെട്ടാൻ ഒരു കത്രിക മാത്രം മതിയാകും. അല്പം വ്യത്യസ്തമായി വെട്ടാൻ ഒരു കുഴിയൻ പാത്രം കൂടി ഉണ്ടായാൽ മതി. ഇത്തരത്തിൽ വ്യത്യസ്തമായി വീട്ടിൽ മുടിവെട്ടാൻ ശ്രമിക്കുന്ന ഒരു വീഡിയോ ഇന്റർനെറ്റിൽ വൈറലായിരിക്കുകയാണ്.

ഒരു ആൺകുട്ടിയുടെ തലയിൽ പാത്രം കമിഴ്ത്തി മുടി വെട്ടുന്നതിന്റെ രസകരമായ ദൃശ്യമാണ് വീഡിയോയിൽ. മുടി വളരും എന്ന ക്യാപ്ഷനോടുകൂടിയാണ് ബിവൈറൽ എന്ന ഇൻസ്റ്റാഗ്രാം പേജിൽ വീഡിയോ പങ്കുവച്ചിരിക്കുന്നത്.