വാഹനങ്ങളോട് വലിയ ഇഷ്ടമാണ് ആറാം ക്ലാസുകാരനായ ഷെബിന്. ഇഷ്ടം മാത്രമല്ല കണ്ടിഷ്ടപ്പെട്ട വാഹനങ്ങളെ കാര്‍ഡ്‌ബോര്‍ഡുകൊണ്ട് നിര്‍മിച്ചെടുക്കുകയാണ് ഇവന്റെ ഹോബി. സോഷ്യല്‍ മീഡിയയില്‍ ആരോ പങ്കുവെച്ച ഒരു വീഡിയോ ഇപ്പോള്‍ വൈറലാവുകയാണ്. വൈറലാവുക എന്നത് തന്നെയാണ് ഇവന്റെ ലക്ഷ്യവും. അതിനായി ബന്ധുവായ ഒരു പയ്യനേയും കൂട്ടി താന്‍ കഷ്ടപ്പെട്ടിരുന്നുണ്ടാക്കിയ വാഹനങ്ങളെല്ലാം നിരത്തിവെച്ച് റോഡരികിലെത്തിയിരിക്കുകയാണ് ഈ വിരുതന്‍.