മകനെ മടിയിലിരുത്തി സംഗീത പരിശീലനത്തിനിരിക്കുന്ന മറാത്തി ഗായിക പ്രിയങ്ക ബാര്‍വെയുടെ വീഡിയോ ഇന്റര്‍നെറ്റില്‍ വൈറലാവുകയാണ്. ശ്രുതിമധുരത്തോടെയുള്ള പ്രിയങ്കയുടെ ആലാപനത്തിനൊപ്പം ശ്രുതിചേര്‍ത്തെന്നോണം മകനും മൂളിപ്പാടുന്നുണ്ട്. അമ്മ പാടുന്നതിനൊപ്പമാണ് കുഞ്ഞും മൂളിപ്പാടുന്നത്.  ഇന്‍സ്റ്റാഗ്രാമില്‍ പ്രിയങ്ക ബാര്‍വെ തന്നെയാണ് ഈ വീഡിയോ പങ്കുവെച്ചത്.