സമൂഹമാധ്യമത്തിൽ സജീവമാണ് പ്രമുഖ വ്യവസായിയായ ആനന്ദ് മഹീന്ദ്ര. രസകരവും കാതലുള്ളതുമായ വീഡിയോകളൊക്കെ അദ്ദേഹം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ പങ്കുവെക്കാറുണ്ട്. ഇപ്പോൾ ആനന്ദ് മഹീന്ദ്ര പങ്കുവെച്ചിരിക്കുന്നത് അപകടത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെടുന്ന ഒരു ഓട്ടോയുടെ വീഡിയോ ആണ്. ഇതാണ് ഓട്ടോ കറക്റ്റ് എന്ന ക്യാപ്ഷനോടെ വൈറലാകുന്ന വീഡിയോ ആണ് ആനന്ദ് മഹീന്ദ്ര പങ്കുവച്ചത്. 

ഇടുങ്ങിയ വഴിയിലൂടെ ഒരാൾ നടക്കുന്നതിൽ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. പെട്ടെന്ന് അതിവേ​ഗത്തിൽ ഒരു ഓട്ടോറിക്ഷ വരുന്നതു കാണാം. വളവു തിരിയുന്നതിനിടെ ഓട്ടോ ഒരുവശം ചരിഞ്ഞ് വീഴാൻ പോവുകയാണ്. ഉടൻ തന്നെ വഴിയാത്രക്കാരൻ തന്റെ കൈകൾ കൊണ്ട് വാഹനത്തെ തള്ളി നേരെയാക്കുന്നതാണ് വീഡിയോയിലുള്ളത്.