ശരീരത്തിനെ മാത്രമേ പ്രായം ബാധിക്കുന്നുള്ളൂ, മനസിനില്ല എന്ന് ചിലരേക്കുറിച്ച് നമ്മൾ പറയാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരം​ഗമായ ഒരു വീഡിയോ ഈ സം​ഗതി ഊട്ടിയുറപ്പിക്കും. അമൃത് സറിൽ നിന്നുള്ളതാണീ കാഴ്ച. എൺപതിനോടടുത്ത് പ്രായമുള്ള ഒരു മുത്തശ്ശി റോഡരികിൽ മുസമ്പി ജ്യൂസ് ഉണ്ടാക്കി വിൽക്കുന്നതാണ് വീഡിയോയിൽ.

ഫുഡ് ബ്ലോ​ഗറായ ​ഗൗരവ് വാസൻ തന്റെ യൂട്യൂബ് സ്വാദ് ഒഫിഷ്യൽ എന്ന ഇൻസ്റ്റാ​ഗ്രാം പേജിലൂടെയാണ് വീഡിയോ പുറത്തുവിട്ടത്. പോസ്റ്റ് ചെയ്ത് ഒരാഴ്ച പിന്നിടുമ്പോൾ 17 മില്ല്യണിലേറെ പേരാണ് സെക്കൻഡുകൾ മാത്രമുള്ള വീഡിയോ കണ്ടത്. റിപ്പോർട്ടുകൾ പ്രകാരം റാണി ദാ ​ഗഞ്ചിലാണ് മുത്തശ്ശിയുടെ ജ്യൂസ് സ്റ്റാൾ സ്ഥിതി ചെയ്യുന്നത്.