കമല്‍ഹാസന് വേണ്ടി കിടിലന്‍ കുത്ത് ഡാന്‍സുമായി അക്ഷരയും സുഹാസിനിയും. കമലിനായി പ്രചാരണ രംഗത്ത് സജീവമാണ് ഇരുവരും. പ്രചാരണ പരിപാടിക്കിടയിലെ ഇരുവരുടെയും കുത്ത് ഡാന്‍ഡ് ആണ് ഇപ്പോള്‍ വൈറലാകുന്നത്.

മക്കള്‍ നീതി മയ്യം (എംഎന്‍എം) എന്ന പാര്‍ട്ടിയുമായി സജീവ രാഷ്ട്രീയത്തിലേക്ക് തിരിഞ്ഞിരിക്കുന്ന നടന്‍ കമല്‍ഹാസന്‍ കോയമ്പത്തൂര്‍ സൗത്തില്‍ നിന്നാണ് ജനവിധി തേടുന്നത്.