കനേഡിയന്‍ ഡൈവറായ ജെന്നിഫർ ഏബലിന് ഇത്തവണത്തെ ഒളിമ്പിക്സ് അൽപം സ്പെഷലാണ്. ടോക്കിയോയിൽ നിന്ന് മൂന്നുമീറ്റർ ‍ഡൈവിങ് ഇവന്റിൽ വെള്ളി നേടിയ സന്തോഷത്തിൽ സ്വന്തം മണ്ണിലേക്ക് തിരിച്ച താരത്തെ കാത്ത് എയർപോർട്ടിൽ മറ്റൊരു സന്തോഷം കൂടി കാത്തിരിപ്പുണ്ടായിരുന്നു. ഇരുപത്തിയൊമ്പതുകാരിയായ ജെന്നിഫറിനെ വരവേൽക്കാനും ഒപ്പം വിവാഹ അഭ്യർഥന നടത്താനും കാമുകനും ബോക്സറുമായ ഡേവിഡ് ലെമിയക്സ് കാത്തുനിൽപ്പുണ്ടായിരുന്നു. 

ഒളിമ്പിക്സിന്റെ ഔദ്യോ​ഗിക ട്വിറ്റർ പേജിലൂടെ വിവാഹ അഭ്യർഥനയുടെ വീഡിയോയും പുറത്തുവന്നു. ട്രൂഡോ എയർപോർട്ടിൽ ഡയമണ്ട് മോതിരവുമായാണ് ഡേവിഡ് ജെന്നിഫറിനെ കാത്തുനിന്നത്. ആനന്ദക്കണ്ണീർ പൊഴിക്കുന്ന ജെന്നിഫറിനെയും വീഡിയോയിൽ കാണാം.