മൂത്രമൊഴിക്കാന്‍‌ ഉപയോഗിച്ച കപ്പ് തന്നെ പാനിപൂരി നിർമാണത്തിന് ഉപയോഗിക്കുന്ന വഴിയോരക്കച്ചവടക്കാരന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നു. ഗുവാഹത്തിയിലാണ് സംഭവം. ഇത് ശ്രദ്ധയിൽപെട്ട ആരോ ആണ് വീഡിയോ പകർത്തിയത്. വഴിയൊരത്തുള്ള കടയ്ക്ക് അരികിൽ തന്നെ നിന്നുകൊണ്ടാണ് ഇയാൾ കപ്പിൽ മൂത്രം ഒഴിക്കുന്നത്. ശേഷം മൂത്രം ബക്കറ്റിലേക്ക് ഒഴിക്കുന്നതും അതേ വെള്ളം കൊണ്ടുതന്നെ കപ്പ് കഴുകി ബക്കറ്റിന് മേൽ വെക്കുന്നതും വീഡിയോയിൽ കാണാം. ഈ വെള്ളമാണ് ഇയാൾ പാനിപൂരി നിർമാണത്തിന് ഉപയോഗിക്കുന്നത് എന്ന് ട്വിറ്ററിൽ ഇയാളുടെ വീഡിയോ പങ്കുവെച്ചയാൾ പറയുന്നു.