ഇന്ത്യക്കാരുടെ പ്രിയപ്പെട്ട കായിക ഇനമേതെന്നു ചോദിച്ചാൽ നിസ്സംശയം ഭൂരിഭാ​ഗം പേരും പറയും അത് ക്രിക്കറ്റ് ആണെന്ന്. ഇപ്പോൾ സമൂ​ഹമാധ്യമത്തിൽ വൈറലാകുന്നതും ഒരു ക്രിക്കറ്റ് വീഡിയോ ആണ്. ആറുവയസ്സുകാരിയായ ഒരു കൊച്ചുമിടുക്കിയാണ് വീഡിയോയിലുള്ളത്.

കോഴിക്കോട് സ്വദേശിയായ മെഹക് ഫാത്തിമയുടെ അതിശയിപ്പിക്കുന്ന പ്രകടനമാണ് വീഡിയോയിലുള്ളത്. സ്ട്രൈയ്റ്റ് ഡ്രൈവുകളും പുൾ ഷോട്ടുകളുമൊക്കെ അനായാസം കാഴ്ചവെക്കുകയാണ് ഫാത്തിമ. ഇന്ത്യൻ ക്രിക്കറ്റ് താരം ജെമീമ റോഡ്രി​ഗസും വീഡിയോക്ക് അഭിനന്ദനവുമായെത്തി. വനിതാ ക്രിക്കറ്റ്താരം സ്മൃതി മന്ദാനയെ ആരാധിക്കുന്ന ഫാത്തിമയ്ക്ക് ഭാവിയിൽ വലിയൊരു ക്രിക്കറ്റ് താരമാവണമെന്നാണ് ആ​ഗ്രഹം.