1800 ഡ്രോണുകള്‍ ഒരുമയോടെ ആകാശത്ത് ഭൂഗോളം തീര്‍ത്ത് ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കത്തിന് ടോക്യോയില്‍ തുടക്കമായി. ഒളിമ്പിക്‌സിന്റെ ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ചാണ് ഡ്രോണുകള്‍ ആകാശത്ത് ഭൂമിയുടെ മാതൃക തീര്‍ത്തത്.

1800 ഡ്രോണുകള്‍ ഒരേ സമയം കൃത്യതയോടെ പറന്നുയര്‍ന്ന് അവയുടെ പ്രകാശം കൊണ്ട് ആകാശത്ത് ഭൂമിയെ സൃഷ്ടിച്ച കാഴ്ച ലോകം മുഴുവനും അദ്ഭുതത്തോടെയാണ് കണ്ടത്. ഇതിന്റെ വീഡിയോകള്‍ സമൂഹമാധ്യമങ്ങളിലൂടെ വൈറലാവുകയാണ്.