സിനിമാക്കാര്‍ വരി നില്‍ക്കും വരിക്കാശ്ശേരി

മലയാള സിനിമയുടെ ഇഷ്ട ലൊക്കേഷന്‍ എന്ന് തന്നെ പറയാം വരിക്കാശ്ശേരി മനയെ. പാലക്കാട് നിന്നും 35 കിലോമീറ്റര്‍ ദൂരമുണ്ട് വരിക്കാശ്ശേരി മനയിലേക്ക്. ഒറ്റപ്പാലം കഴിഞ്ഞ അല്‍പ്പം കൂടി മുന്നോട്ടുപോയാല്‍ മനിശ്ശീരിയിലെത്തും. അവിടെ നിന്നും ഇടത്തോട്ട് തിരിഞ്ഞ് ഏതാണ്ട് ഒരു കിലോമീറ്റര്‍ പോയാല്‍ വലതുവശത്ത് തന്നെ കാണാം മന. പിന്‍ഭാഗത്തുകൂടിയാണ് സഞ്ചാരികള്‍ പ്രവേശിക്കേണ്ടത്. മുറ്റത്തെത്തുമ്പോള്‍ തന്നെ വരിക്കാശ്ശേരിയുടെ തലയെടുപ്പ് അനുഭവിച്ചറിയാന്‍ സാധിക്കും. മംഗലശ്ശേരിയായും കണിമംഗലം കോവിലകമായും പൂമുള്ളിയായും നമ്മള്‍ക്കുമുന്നില്‍ നെറ്റിപ്പട്ടം കെട്ടിയ കൊമ്പനേ പോലെ നിന്ന അതേ വരിക്കാശ്ശേരി മന.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.