1975 ൽ കേരളത്തിലുള്ളവർ വാൻ ലൈഫ് എന്ന് കേട്ടിട്ടുപോലുമില്ലാത്ത കാലത്ത് തൃശ്ശൂരിലെ ആറ് ചെറുപ്പക്കാർ കാശ്മീരിലേക്ക് പുറപ്പെട്ടു. ഒരു മെറ്റഡോറിൽ കിടക്കയും പാചകത്തിനുള്ള സൗകര്യങ്ങളും എല്ലാം ഒരുക്കിയായിരുന്നു ആ യാത്ര. എന്തും നേരിടാൻ നാല് തോക്കുകളുമായാണ് തൃശ്ശൂർ നെല്ലിക്കുന്ന് സ്വദേശി സണ്ണി മഞ്ഞിലയും കൂട്ടുകാരും കാശ്മീരിലേക്ക് യാത്ര ചെയ്തത്.