കിഴക്കൻ യൂറോപ്പിലെ പ്രധാനരാജ്യങ്ങളിലൊന്നാണ് യുക്രൈൻ. റഷ്യയും പോളണ്ടും ബലറസും സ്ലോവാക്യയും അതിരിടുന്ന രാജ്യം. സാംസ്കാരികമായി ഒട്ടേറെ പ്രത്യേകതകളുള്ള രാജ്യമാണ് യുക്രൈൻ. യൂറോപ്പിന്റെ കവാടമെന്ന് യുക്രൈനെ വിശേഷിപ്പിക്കുന്നവരുണ്ട്.

കിഴക്കൻ യൂറോപ്പിന്റെ ചരിത്രത്തോടൊപ്പം നടന്നിട്ടുണ്ട് ഈ രാജ്യം. മുന്നോട്ടുള്ള പ്രയാണത്തിൽ അധികാരത്തിന്റെ പേരിലുള്ള പോരാട്ടങ്ങളും സമരപരമ്പരകളും ഈ മണ്ണ് കണ്ടിട്ടുണ്ട്. സോവിയറ്റ് യൂണിയന്റെ ഭാ​ഗമായിരുന്നു ഒരുകാലത്ത് യുക്രൈൻ.

(മാതൃഭൂമി ന്യൂസിൽ സംപ്രേഷണം ചെയ്യുന്ന മാതൃഭൂമി യാത്രയിൽ നിന്ന്. ട്രാവൽ ജേണലിസ്റ്റ് റോബിദാസ് ക്യാമറയും സംവിധാനവും നിർവഹിച്ച യാത്രാവിവരണത്തിന്റെ പൂർണരൂപം കാണാം)