അന്താരാഷ്ട്ര ഫോട്ടോ​ഗ്രഫി ദിനത്തിൽ അനുഭവങ്ങൾ പങ്കുവെയ്ക്കുകയാണ് വന്യജീവി ഫോട്ടോ​ഗ്രാഫർമാരായ മഹേഷ് കലാലയവും ശ്രീനിവാസനും. കടുവയെ തേടിപ്പോവുക എന്നത് ദൈവഭാ​ഗ്യമാണെന്ന് മഹേഷ് കലാലയം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. ഇന്ത്യയിലെ പല കാടുകളും കയറിയിട്ടുണ്ട്. അവിടെ നിന്നെല്ലാം കടുവകളുടെ നല്ല ചിത്രങ്ങൾ കിട്ടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കടുവകളെ ട്രാക്ക് ചെയ്യുന്നതിലെ വിദ​ഗ്ധനെന്നാണ് ശ്രീനിവാസൻ അറിയപ്പെടുന്നത്. കടുവ എന്നാൽ തനിക്ക് ജീവനാണെന്ന് ശ്രീനിവാസൻ പറയുന്നു.