ദുബായിലെ പ്രധാനസ്ഥലങ്ങളെയെല്ലാം കോര്‍ത്തിണക്കുന്ന പാതയാണ് ഷെയ്ഖ് സയിദ് റോഡ്. ദുബായുടെ രാജവീഥിയെന്നുപറയാം ഈ റോഡിനെ. ചുറ്റും കൂറ്റന്‍ കെട്ടിടങ്ങള്‍. ഓരോന്നിനും അതിന്റേതായ പ്രത്യേകതകളുണ്ട്. ദുബായ് നഗരത്തെ അറിയാന്‍ ഈ പാതയിലൂടെ ഒന്ന് സഞ്ചരിച്ചാല്‍ മാത്രം മതി.

ഷെയ്ഖ് സയിദ് റോഡിനെ ദുബായിലേക്ക് മാത്രം ചുരുക്കരുത്. യു.എ.ഇയിലെ ഏറ്റവും പ്രധാനപ്പെട്ട പാതകളില്‍ മുന്നിലുണ്ട് ഈ റോഡ്. ഏഴ് എമിറേറ്റുകളേയും ബന്ധിപ്പിക്കുന്നുണ്ട് ഈ ബൃഹദ്പാത. ദുബായിയേയും അബുദാബിയേയും ബന്ധിപ്പിക്കുന്ന ഷെയ്ഖ് സയിദ് റോഡ് എമിറേറ്റുകളുടെ നിത്യജിവിതത്തിന്റെ ചടുലത കാട്ടിത്തരുന്ന വഴികൂടിയാണ്.

(മാതൃഭൂമി ന്യൂസിൽ സംപ്രേഷണം ചെയ്യുന്ന മാതൃഭൂമി യാത്രയിൽ നിന്ന്. ട്രാവൽ ജേണലിസ്റ്റ് റോബിദാസ് ക്യാമറയും സംവിധാനവും നിർവഹിച്ച യാത്രാവിവരണത്തിന്റെ പൂർണരൂപം കാണാം)