പഴയ ചേതക്ക് സ്കൂട്ടറിൽ കാസറ​ഗോഡ് നിന്ന് ദുബായിലേക്ക് യാത്ര പോവുകയാണ് രണ്ട് ചെറുപ്പക്കാർ. അഫ്സലും ബിലാലുമാണ് ഈ വ്യത്യസ്തമായ യാത്ര നടത്തുന്നത്. യാത്രയ്ക്കായി സ്കൂട്ടറിൽ ഒരുക്കിയിരിക്കുന്ന സജ്ജീകരണങ്ങൾ തന്നെയാണ് ഈ യാത്രയെ വേറിട്ടതാക്കുന്നത്. 

ടി.വി, ഫ്രിഡ്ജ്, എ.സി, ഫാൻ, ടോയ്ലെറ്റ്, കമ്പ്യൂട്ടർ, അടുപ്പ് ഉൾപ്പെടെ ഒരു വീട്ടിലേക്കാവശ്യമുള്ളതെല്ലാം ഈ സ്കൂട്ടറിലുണ്ട്. ആരും ഇതുവരെ ചെയ്യാത്ത ഒരു കാര്യം ചെയ്യണം എന്ന ചിന്തയിൽ നിന്നാണ് ബൈക്ക് ലൈഫ് എന്ന ആശയം വന്നതെന്ന് ഇരുവരും പറഞ്ഞു.