ഇമ്പമേറിയ റോബിയുടെ യാത്രകള്‍ക്ക് ഇതാ ഒരു സംഗീതാവിഷ്‌ക്കാരം

ബുള്ളറ്റിലേറി ഇന്ത്യ ചുറ്റിക്കറങ്ങുന്ന റോബി ദാസ്, പുതിയ കാഴ്ചകളും അനുഭവങ്ങളും പങ്കുവെച്ച് യാത്ര തുടരുകയാണ്. മൂന്നു വര്‍ഷം മുമ്പ് തുടങ്ങിയ ഇന്ത്യന്‍ പര്യടനപരമ്പരയായ മാതൃഭൂമി യാത്ര 150-ാമത്തെ എപ്പിസോഡിലേക്ക് പ്രവേശിക്കുകയാണ്. മാതൃഭൂമി ന്യൂസ് ചാനലില്‍ എല്ലാ ശനിയാഴ്ചയും രാത്രി 10 മണിക്കും ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയ്ക്കുമാണ് യാത്ര സംപ്രേക്ഷണം ചെയ്തുവരുന്നത്.

ഇമ്പമേറിയ റോബിയുടെ യാത്രകള്‍ സംഗീതാവിഷ്‌ക്കാരമായി പ്രേക്ഷകരിലേക്ക് എത്തുകയാണ്. ഗിരീഷ് പുത്തഞ്ചേരിയുടെ മകനായ ദിന്‍നാഥ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് പ്രശസ്ത സുഫി ഗായിക അനിത ഷെയ്ഖാണ് ഈണം പകര്‍ന്നതും ആലപിച്ചതും. എഡിറ്റിങ് രതീഷ് മോഹനാണ്. റോബിയുടെ യാത്രാ ആല്‍ബം മാതൃഭൂമി ഡോട്ട് കോമിലൂടെ കാണാം... 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.