59 ദിവസം, ബൈക്കില്‍ ലഡാക്ക് വഴി കശ്മീരിലേക്ക് ഒറ്റയ്ക്കൊരു പെണ്‍യാത്ര

കേരളത്തില്‍ നിന്നും മണാലി, ലേ, ലഡാക്ക് വഴി കര്‍ദൂംഗ് ലാ പാസ് വരേയും പിന്നെ കശ്മീര്‍ വരെയും ഒരു പെണ്‍കുട്ടി നടത്തിയ സോളോ റൈഡിന്റെ വിശേഷങ്ങള്‍. മലയിടിച്ചിലും പേമാരിയും കൊടുംമഞ്ഞും കടന്നായിരുന്നു യാത്ര. ഒപ്പം യാത്രയിലുടനീളം അവര്‍ പകര്‍ത്തിയ ദൃശ്യങ്ങളുമുണ്ട്. പാലക്കാട് കല്‍പ്പാത്തി അഗ്രഹാരത്തില്‍ നിന്നും ലക്ഷ്മി എന്ന 29 കാരി സ്വന്തം പള്‍സറില്‍ ഒറ്റയ്ക്കാണ് യാത്ര തുടങ്ങിയത്. ഇന്ത്യയുടെ പടിഞ്ഞാറുവഴി രാജസ്ഥാനിലെത്തി, അവിടുന്ന് ഡല്‍ഹിയില്‍ വന്ന ശേഷമായിരുന്നു ഹിമാലയന്‍ അത്ഭുത ദേശങ്ങളിലേക്കുള്ള യാത്ര. ലഡാക്കിലേക്കുള്ള യാത്ര സ്വര്‍ഗത്തിലേക്കുള്ള യാത്ര തന്നെയാണ് എന്നാല്‍ അത് കല്ലും മുള്ളും നിറഞ്ഞതാണെന്ന് ലക്ഷ്മി വിശദീകരിക്കുന്നു. ഇത്രയും ദിവസം കൊണ്ട് ലക്ഷ്മി സഞ്ചരിച്ചത് 11400+ കിലോമീറ്ററാണ്.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented