അനിയന്റെ പഴയ ഹെർക്കുലീസ് സൈക്കിളിൽ തൃശ്ശൂരിൽ നിന്ന് യാത്രതിരിക്കുമ്പോൾ നിധിന്റെ മനസിൽ ഒറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ. കശ്മീർ. പോക്കറ്റിലുണ്ടായിരുന്നത് വെറും 170 രൂപ. എല്ലാവരും നടത്തുന്നപോലെയുള്ള സൈക്കിൾ യാത്രയായിരുന്നില്ല നിധിന്റേത്. സൗകര്യപ്പെടുന്ന സ്ഥലങ്ങളിൽ നിർത്തും. വിശ്രമിക്കാൻ മാത്രമല്ല, ചായവിൽക്കാനും.

ഇങ്ങനെ കിട്ടിയ പൈസ നിധിൻ സൂക്ഷിച്ചുവെച്ചിട്ടുണ്ട്. 120 ദിവസങ്ങൾ നീണ്ടു ആ യാത്ര. തിരിച്ച് നാട്ടിലെത്തിയെങ്കിലും യാത്രകൾ നിർത്താൻ നിധിൻ ഒരുക്കമല്ല. യാത്രകളോട് ഒടുങ്ങാത്ത അഭിനിവേശമുള്ള നിധിന്റെ യാത്രാ വിശേഷങ്ങളിലേക്ക്.