കോടമഞ്ഞിൽ കുളിച്ച് നിൽക്കുകയാണ് നെല്ലിയാമ്പതി മലനിരകൾ. അടച്ചിടൽ നാളുകളുടെ ഇടവേളയ്ക്ക് ശേഷം സഞ്ചാരികളുടെ ഒഴുക്കാണ് ഇവിടേക്ക്. നെല്ലിയാമ്പതിയും അവിടേക്കുള്ള യാത്രയും ​ഗംഭീരമായിരിക്കുന്നുവെന്നും കോടമഞ്ഞോടുകൂടി മല കാണാനായെന്നുമാണ് വിനോദസഞ്ചാരികളുടെ പ്രതികരണം. ഇടയ്ക്ക് മഴ പെയ്യുന്നതിനാൽ വന്യമൃ​ഗങ്ങളെ കാണാനാവുന്നില്ല എന്നതാണ് സഞ്ചാരികളുടെ ഏക പരാതി.