ഓരോ കാഴ്ചകൊണ്ടും നമ്മെ പുതുക്കുകയാണ് യുക്രൈനിലെ കീവ് ന​ഗരം. തലസ്ഥാനന​ഗരത്തിലെ പ്രധാന സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന മേഖലയാണിത്. കിഴക്കൻ യൂറോപ്പിലെ ഏറ്റവും വലിയ മ്യൂസിയം കോംപ്ലക്സായ നാഷണൽ കീവ് പെഷേഴ്സ് ഹിസ്റ്റോറിക്കൽ ആൻഡ് കൾച്ചറൽ പ്രിസർവ് തലയെടുപ്പോടെ നിൽക്കുന്നത് ഇവിടെയാണ്. ഈ നാടിന്റെ ഇന്നലേകളേക്കുറിച്ച് പറയുന്ന ഒട്ടേറെ നിർമിതികളും ദേവാലയങ്ങളും ഇവിടെയുണ്ട്. കീവിലെ ഏറ്റവും പ്രധാന ടൂറിസം കേന്ദ്രമെന്ന് നിസ്സംശയം പറയാം.

144 കെട്ടിടങ്ങൾ കോംപ്ലക്സിനകത്തുണ്ട്. ചരിത്രപരമായി ഒട്ടേറെ പ്രാധാന്യമുള്ളയിടം. 1996-ൽ യുനെസ്കോ പൈതൃക പട്ടികയിൽ ഉൾപ്പെടുത്തി സംരക്ഷിച്ചുപോരുന്ന സ്ഥലമാണിത്. 1926-ലാണ് ഇത്തരത്തിൽ ചരിത്രപ്രാധാന്യമുള്ള ഒരിടത്തെ മ്യൂസിയം കോംപ്ലക്സ് ആക്കുക എന്ന ആശയം ഉടലെടുക്കുന്നത്. 

(മാതൃഭൂമി ന്യൂസിൽ സംപ്രേഷണം ചെയ്യുന്ന മാതൃഭൂമി യാത്രയിൽ നിന്ന്. ട്രാവൽ ജേണലിസ്റ്റ് റോബി ദാസ് ക്യാമറയും സംവിധാനവും നിർവഹിച്ച യാത്രാവിവരണത്തിന്റെ പൂർണരൂപം കാണാം)