മുനവ്വിറിനു മുന്നിൽ എന്നും എല്ലാവരും തല കുനിച്ചിട്ടേയുള്ളു അത് ജീവിതത്തിലായാലും സാഹസിക യാത്രയിലായാലും. ഉയരത്തിലുള്ള യാത്രകൾക്ക് ഉയരമൊരു പ്രശ്നമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് അദ്ദേഹത്തിന്റെ യാത്രകൾ. ലക്ഷ്യത്തിലെത്താൻ അടങ്ങാത്ത ആഗ്രഹവും ഇച്ഛാശക്തിയുമുണ്ടെങ്കിൽ നമ്മെ പരിഹസിക്കുന്നവർക്ക് മുന്നിൽ അത് ചെയ്ത് കാണിച്ചു കൊടുക്കാൻ കഴിയുമെന്ന് മുനവ്വിർ പറയുന്നു.