സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ മൂന്നാറിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ താത്കാലികമായി അടച്ചു. ഇരവികുളം ദേശീയോദ്യാനത്തിലും ഹൈഡൽ പാർക്കിലുമെല്ലാം ഇനിയൊരറിയിപ്പുണ്ടായ ശേഷമേ സഞ്ചാരികൾക്ക് പ്രവേശനമുള്ളൂ. ഹൈഡൽ ടൂറിസത്തിന്റെ ഭാ​ഗമായി വിവിധ കേന്ദ്രങ്ങളിൽ നടന്നുവന്നിരുന്ന ബോട്ടിങ്ങും താത്കാലികമായി നിർത്തിവച്ചു.