ഫ്‌ളോറിഡയിലെ മിയാമി ബീച്ചില്‍ സന്ദര്‍ശകരെ നിയന്ത്രിക്കാന്‍ അടിയന്തരാവസ്ഥയും കർഫ്യുവും പ്രഖ്യാപിച്ചു. വസന്തകാലമാരംഭിച്ചതോടെ കടല്‍തീരത്തെത്തുന്ന സന്ദര്‍ശകരുടെ ഒഴുക്ക് അനിയന്ത്രിതമായതും അക്രമവും സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങളും വര്‍ധിക്കുന്നതുമായ സാഹചര്യം കണക്കിലെടുത്താണ് ശനിയാഴ്ച കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്. 

തുടര്‍ച്ചയായി രണ്ടാം വർഷമാണ് വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലങ്ങളിലൊന്നായ മിയാമിയില്‍ നിയന്ത്രണമേര്‍പ്പെടുത്തുന്നത്. കഴിഞ്ഞ കൊല്ലം കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ബീച്ചിലേക്കുള്ള പ്രവേശനം നിയന്ത്രിച്ചിരുന്നു. രാത്രി സഞ്ചാരികള്‍ ധാരാളമായെത്തുന്ന മിയാമിയില്‍ എട്ട് മണിയോടെ ഭക്ഷണശാലകള്‍ അടയ്ക്കണമെന്നും സന്ദര്‍ശകര്‍ മടങ്ങിപ്പോകണമെന്നും അധികൃതര്‍ അറിയിച്ചു.