യുക്രൈനിലെ ലിവിവിലേക്ക് വരുന്നവർ ഈ ന​ഗരത്തേക്കുറിച്ച് അറിയാതെ പോവരുത്. ഒരുപകൽ ക്യാമറയുമെടുത്ത് ഇറങ്ങുക. അലക്ഷ്യമായി നടക്കുക. ചുറ്റുമുള്ളതെല്ലാം നിങ്ങൾക്ക് പുതുമയായി അനുഭവപ്പെടും. വിശാലമാണ് ന​ഗരവഴികൾ. കാഴ്ചയിലേക്ക് തെളിയുന്ന കെട്ടിടങ്ങളെല്ലാം പഴമയുടെ മുഖങ്ങളാണ് പങ്കിടുന്നത്. 

അംബരചുംബികളായ ടവറുകളൊന്നുമില്ല. ശാന്തമായ ഒഴുക്ക്, അതാണ് ലിവിവിന്റെ ന​ഗരജീവിതം. ഈ കാഴ്ചകളിൽ പ്രതാപകാലത്തിന്റെ അടയാളങ്ങളുമുണ്ട്. ന​ഗരം അതിന്റെ വഴികളെ വേർതിരിക്കുന്നിടത്തെല്ലാം തിരക്കുകളില്ലാത്ത ഒഴിഞ്ഞയിടങ്ങൾ കാണാം. കവിതകളിലൂടെ യുക്രൈന് സ്വാതന്ത്ര്യത്തിന്റെ സന്ദേശം പകർന്ന ഷെവ്ചെങ്കോവിന്റെ ഒരു സ്മാരകമുണ്ട് ഇവിടെ. 

(മാതൃഭൂമി ന്യൂസിൽ സംപ്രേഷണം ചെയ്യുന്ന മാതൃഭൂമി യാത്രയിൽ നിന്ന്. ട്രാവൽ ജേണലിസ്റ്റ് റോബി ദാസ് ക്യാമറയും സംവിധാനവും നിർവഹിച്ച യാത്രാവിവരണത്തിന്റെ പൂർണരൂപം കാണാം)