യുക്രൈനിലെ ലിവിവിൽ ഒരു സെമിത്തേരിയുണ്ട്. ലെച്ചാക്കീവ് എന്ന ഇവിടം ഇന്നൊരു മ്യൂസിയമാണ്. 1786-ലാണ് ഈ സെമിത്തേരി യാഥാർത്ഥ്യമാവുന്നത്. യൂറോപ്പിലെ തന്നെ ഏറ്റവും വലിയ സെമിത്തേരിയാണിത്. വിശാലമായൊരു പ്രദേശം സെമിത്തേരിക്ക് മുന്നിൽ ഒഴിച്ചിട്ടിരിക്കുന്നത് കാണാം. ഇവിടെ അന്ത്യവിശ്രമം കൊള്ളുന്ന മഹാത്മാക്കളുടെ ഓർദിനങ്ങളിലെ കൂട്ടായ്മകൾക്ക് ഈ സ്ഥലം വേദിയാകും.

കവാടം കടക്കുമ്പോൾത്തന്നെ സ്മാരകങ്ങളും മറ്റും കാണാം. ഈ നാടിന്റെ ഭരണസാരഥ്യം പലഘട്ടങ്ങളിൽ ഏറ്റെടുത്തിട്ടുള്ള വ്യക്തികളാണ് സെമിത്തേരിയിൽ സാന്നിധ്യമാവുന്നത്. യുക്രൈൻ, റഷ്യ, പോളണ്ട്, അർമേനിയ, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരെ ഇവിടെ സംസ്കരിച്ചിട്ടുണ്ട്. ഒരുദ്യാനം കണക്കേ സെമിത്തേരി ഒരുക്കിയിരിക്കുന്നു എന്നാണ് പറയേണ്ടത്. ലിവിവ് ന​ഗരത്തിൽ നിന്ന് ഏകദേശം പത്ത് കിലോ മീറ്റർ ദൂരമുണ്ട് സെമിത്തേരിയിലേക്ക്.

(മാതൃഭൂമി ന്യൂസിൽ സംപ്രേഷണം ചെയ്യുന്ന മാതൃഭൂമി യാത്രയിൽ നിന്ന്. ട്രാവൽ ജേണലിസ്റ്റ് റോബി ദാസ് ക്യാമറയും സംവിധാനവും നിർവഹിച്ച യാത്രാവിവരണത്തിന്റെ പൂർണരൂപം കാണാം)