ദുബായിൽ വന്നാൽ തീർച്ചയായും കണ്ടിരിക്കേണ്ട ഇടങ്ങളുടെ പട്ടികയിൽ മുൻപന്തിയിലുണ്ടാവും സഫാരി പാർക്ക്. ദുബായ് മൃ​ഗശാല കൂടുതൽ സൗകര്യങ്ങളോടെയും പുതുമകളോടെയും സഫാരി പാർക്കായി സജ്ജീകരിച്ചിരിക്കുകയാണ്. സഫാരി പാർക്കിലേക്ക് നമ്മെ വരവേൽക്കുന്നത് ആഫ്രിക്കൻ വില്ലേജാണ്.

ഇവിടെ കാഴ്ചകളിലെല്ലാം ഒരു ആഫ്രിക്കൻ സ്പർശമുണ്ട്. കൂടാരങ്ങളുടെ നിറങ്ങളിൽ വരെ ആഫ്രിക്കൻ സംസ്കാരത്തിന്റെ കയ്യൊപ്പുണ്ട്.  വിശാലമായ കൂട്ടിൽ ആഫ്രിക്കൻ ആമകൾ പതിയെ നീങ്ങുന്നത് കാണാമിവിടെ. ആഫ്രിക്കൻ സിംഹങ്ങൾ രാജകീയ പ്രൗഢിയോടെയിരിക്കുന്നതിന്റെ ​ഗരിമ ഒന്ന് വേറെയാണ്. ആഫ്രിക്കൻ ആനകളുടെ ചന്തം അവയുടെ വലിയ ചെവികളിലാണെന്ന് തോന്നും. 

വേ​ഗതയുടെ രാജാവായ ചീറ്റപ്പുലി തന്റെ പുള്ളികൾ കാട്ടി വിസ്മയിപ്പിക്കുകയാണിവിടെ. പക്ഷികളുടെ വലിയലോകമാണ് ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്.

(മാതൃഭൂമി ന്യൂസിൽ സംപ്രേഷണം ചെയ്യുന്ന മാതൃഭൂമി യാത്രയിൽ നിന്ന്. ട്രാവൽ ജേണലിസ്റ്റ് റോബിദാസ് ക്യാമറയും സംവിധാനവും നിർവഹിച്ച യാത്രാവിവരണത്തിന്റെ പൂർണരൂപം കാണാം)