പേരുപോലെ തന്നെയുള്ള പ്രണയ തീരമാണ് ദുബായിലെ ലവ് ലേക്ക്. മരുപ്പച്ചകൾ അതിരിടുന്ന വഴികളിലൂടെയാണ് ലവ് തടാകത്തിലേക്കുള്ള യാത്ര. ഇടയ്ക്ക് ചില പച്ചത്തുരുത്തുകളുമുണ്ട്. തടാകത്തിലേക്ക് നടന്നടുക്കുന്ന വഴി ഒരു പാർക്കുപോലെ സജ്ജീകരിച്ചിരിക്കുന്നു. ഖുദ്രാ തടാകങ്ങളിൽ ഏറ്റവും ആകർഷകമായ ഇടമാണിത്.

വൈകുന്നേരമാണ് ഇവിടേക്ക് വരാൻ ഏറ്റവും മികച്ച സമയം. സൂര്യാസ്തമയം ആസ്വദിക്കാൻ നിരവധി പേരാണ് ഇവിടെയെത്താറുള്ളത്. പ്രണയ ചിഹ്നങ്ങളുടെ മാതൃകയിലുള്ള രണ്ട് തടാകങ്ങൾ ചേർന്ന് നിൽക്കുകയാണിവിടെ. മരുഭൂമിയുടെ ഹൃദയത്തിൽ പ്രണയത്തിന്റെ തണുപ്പ് പകരുന്ന തടാകം. അങ്ങ് മുകളിൽ നിന്ന് നോക്കിയാൽ രണ്ട് പ്രണയചിഹ്നങ്ങൾ ഒഴുകി ചേരുന്നത് കാണാം.

(മാതൃഭൂമി ന്യൂസിൽ സംപ്രേഷണം ചെയ്യുന്ന മാതൃഭൂമി യാത്രയിൽ നിന്ന്. ട്രാവൽ ജേണലിസ്റ്റ് റോബിദാസ് ക്യാമറയും സംവിധാനവും നിർവഹിച്ച യാത്രാവിവരണത്തിന്റെ പൂർണരൂപം കാണാം)