കീവ് ന​ഗരത്തിൽ നിന്ന് ഏതാണ്ട് ആറുകിലോമീറ്റർ സഞ്ചരിച്ചാൽ മൃ​ഗശാലയിലെത്താം. റോഡ് മാർ​ഗവും മെട്രോ മാർ​ഗവും ഇവിടേക്കെത്താം. മെട്രോയിലാണെങ്കിൽ ചെറിയ ദൂരം നടക്കാനുണ്ട്. മൃ​ഗശാലയുടെ മതിൽക്കെട്ടിനരികിലെ വഴിയിലൂടെ കാഴ്ചകൾ കണ്ടുനടക്കാം. ടൈലിട്ട് പാകിയ വൃത്തിയുള്ള വഴിയിലൂടെ നടക്കുമ്പോഴേക്കും മൃ​ഗശാലയുടെ പ്രധാന കവാടത്തിലേക്കെത്തും. മൃ​ഗങ്ങളുടെ ശില്പങ്ങൾ കവാടത്തിനരികിൽ കാണാം.

യഥാർത്ഥ ജിറാഫിന്റെ വലിപ്പത്തിലുള്ള ജിറാഫ് ശില്പമാണ് ടിക്കറ്റ് കൗണ്ടറിനരികിൽ വരവേല്ക്കുക. ​ഗിബ്ബണുകൾ, വർണമത്സ്യങ്ങൾ, അമേരിക്കൻ കാട്ടുപോത്ത്, വിവിധതരം മാനുകൾ തുടങ്ങി ലോകത്തിന്റെ വിവിധ മേഘലകളിൽ നിന്നായി നിരവധി ജീവിവർ​ഗങ്ങൾ ഇവിടെയുണ്ട്. കീവ് മൃ​ഗശാലയെ വ്യത്യസ്തമാക്കുന്നതും ഈ മൃ​ഗങ്ങളുടെ സാന്നിധ്യമാണ്. 

(മാതൃഭൂമി ന്യൂസിൽ സംപ്രേഷണം ചെയ്യുന്ന മാതൃഭൂമി യാത്രയിൽ നിന്ന്. ട്രാവൽ ജേണലിസ്റ്റ് റോബി ദാസ് ക്യാമറയും സംവിധാനവും നിർവഹിച്ച യാത്രാവിവരണത്തിന്റെ പൂർണരൂപം കാണാം)