റോഡിൽ നിന്ന് കാണുമ്പോൾ ഒരു ആനയുടെ രൂപമാണ് കുന്നംപിടാരി മലയ്ക്ക്. അവിടെ കുന്നംപിടാരി മാരിയമ്മൻ കോവിൽ. ഒന്നിലധികം പ്രതിഷ്ഠകളുള്ള ക്ഷേത്രം. വെള്ളിയാഴ്ച ദിവസങ്ങളിലാണ് തുറക്കുക. ചെമ്പകത്തറയും അതിനടുത്തുള്ള അമ്മൻ കോവിലിനെയും വണങ്ങിയാൽ പിന്നെ മലകയറ്റമാണ്. പടികയറ്റം തുടങ്ങുന്നിടത്ത് എഴുതിവെച്ചിരിക്കുന്ന അറിയിപ്പ് ആരിലും കൗതുകമുണ്ടാക്കും. " പ്രണയജോഡികൾക്ക്  പ്രവേശനമില്ല. ധിക്കരിച്ച് കയറിയാൽ ശിക്ഷിക്കപ്പെടും." ഇങ്ങനെ ഒരു അറിയിപ്പിന് പിന്നിലും ഒരു കാരണമുണ്ട്....