ഊട്ടിക്ക് സൈക്കിളിലും പോവാം

കോഴിക്കോട് മുതല്‍ ഊട്ടി വരെ കാലിക്കറ്റ് പെഡലേഴ്‌സിനൊപ്പം സൈക്കിള്‍ യാത്ര. പുലര്‍ച്ചെ നാലുമണിക്ക് മെഡിക്കല്‍ കോളേജ് ഒളിമ്പ്യന്‍ റഹ്മാന്‍ സ്റ്റേഡിയത്തില്‍ നിന്നാണ് തുടങ്ങിയത്. ഊട്ടി വരെയുള്ള 150 കിലോമീറ്റര്‍ താണ്ടാന്‍ സംഘാടകര്‍ അനുവദിച്ച സമയം പതിനാല് മണിക്കൂറാണ്.

ബസ്സിനോ കാറിനോ പോയാലും ഏഴ് മണിക്കൂറെടുക്കുന്ന യാത്ര, സൈക്ലിങ് താരമായ ശ്രീനാഥ് ഏഴ് മണിക്കൂര്‍ കൊണ്ട് പൂര്‍ത്തിയാക്കി. അത്രയ്ക്ക് നിത്യാഭ്യാസിയല്ലാതിരുന്നിട്ടും ഷഫീഖും ഒമ്പതുമണിക്കൂറുകൊണ്ട് എത്തി. പതിനാലു മണിക്കൂറിനുള്ളില്‍ പൂര്‍ത്തിയാക്കിയവര്‍ ഇരുപത് പേര്‍. ചിലര്‍ ഇരുപത് മണിക്കൂര്‍ എടുത്തു. എട്ടുമണിയോടെ എല്ലാവരും എത്തി. 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.