കേരളം നടപ്പാക്കുന്ന പങ്കാളിത്തസൗഹൃദ കാരവൻ ടൂറിസം പദ്ധതിയായ ‘കാരവൻ കേരള’യുമായി കൈകോർത്ത് വാഹന നിർമാതാക്കളായ ഭാരത്‌ബെൻസ് അന്താരാഷ്ട്ര നിലവാരത്തിലുള്ള ടൂറിസ്റ്റ് കാരവൻ പുറത്തിറക്കി. ആധുനിക സൗകര്യങ്ങളോടെയുള്ള കാരവൻ ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസും ഗതാഗത മന്ത്രി ആന്റണി രാജുവും ചേർന്നാണ് പുറത്തിറക്കിയത്.

ശീതീകരിച്ച ലോഞ്ച് ഏരിയ, സുരക്ഷിതമായ സീറ്റുകൾ, ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, അടുക്കള, ഷവർ സൗകര്യമുള്ള കുളിമുറി, കിടപ്പുമുറി സൗകര്യങ്ങളാണ് കാരവനിലുള്ളത്. മലിനീകരണ മാനദണ്ഡങ്ങളും പാലിക്കുന്നു. പ്രത്യേക സുരക്ഷാ ആവരണത്തോടുകൂടിയ ഔട്ട്‌ഡോർ സീറ്റിങ് ആണ് മറ്റൊരു ആകർഷണം.

രജിസ്റ്റർ ചെയ്ത കാരവനുകൾക്ക് പ്രത്യേക ലോഗോ അനുവദിക്കും. അനാവശ്യ പരിശോധനകളിൽനിന്ന് ടൂറിസം കാരവനുകളെ ഒഴിവാക്കും.