യാത്രപോകാൻ ആർക്കാണ് ഇഷ്ടമല്ലാത്തത്. കയ്യില്‍ നയാപൈസയില്ലാത്ത യാത്രയാണങ്കില്‍ ത്രില്ലിന്റെ കാര്യം പറയാനുണ്ടോ. കേരളത്തില്‍നിന്നും പരസ്പരം അറിയാത്ത രണ്ടുപേര്‍ നടന്നും മൂന്നാമന്‍ സൈക്കിളിലും നാടു ചുറ്റാനിറങ്ങി. ആലപ്പുഴക്കാരന്‍ സിദ്ധാര്‍ഥ്, കാസര്‍ഗോഡ് നിന്ന് മുഹമ്മദ് സഹല്‍, പിന്നെ കണ്ണൂര്‍ക്കാരന്‍ പി വി ഫഹാസ്. അവിചാരിതമായി ഡല്‍ഹിയില്‍ കണ്ടുമുട്ടിയ ഈ യാത്രികരെ നമുക്ക് പരിചയപ്പെടാം.