കോവിഡ് മഹാമാരിയുണ്ടാക്കുന്ന അനിശ്ചിതത്വം വല്ലാതെ മനസ്സ് മടുപ്പിക്കുന്നുവെങ്കിൽ ഒരു യാത്ര പോവാം. കശ്മീർ എന്ന മനോഹരമായ വസന്ത ഭൂമികയിലേക്ക്. കോവിഡ് പ്രോട്ടോക്കോൾ കൃത്യമായി പാലിച്ചാൽ വലിയ പ്രയാസമില്ലാതെ കശ്മീർ കാണാം. കൊടും ശൈത്യത്തിന് ശേഷം തെളിഞ്ഞ കാലാവസ്ഥയിൽ പൂത്തു തളിർത്ത് നിൽക്കുന്ന കശ്മീർ സഞ്ചാരികളെ സ്വാഗതം ചെയ്യുകയാണ്.