മുംബൈയിലെ ജുഹു ബീച്ചും മറൈൻ ഡ്രൈവും എല്ലാം സന്ദർശകരെ കൊണ്ട് നിറഞ്ഞു. നിയന്ത്രണങ്ങളിൽ ഇളവനുവദിച്ചതിന്റെ സന്തോഷത്തിലാണ് സന്ദർശകർ. ബീച്ചും വഴിയോരക്കച്ചവടവും സായാഹ്ന വിശ്രമ കേന്ദ്രങ്ങളുമെല്ലാം സജീവമായി. സമീപസംസ്ഥാനങ്ങളിൽ നിന്നുപോലും സന്ദർശകർ മുംബൈയിലേക്കെത്തുന്നുണ്ട്. കുട്ടികളും മുതിർന്നവരും എല്ലാം ഒഴിവു സമയം ചിലവഴിക്കാൻ എത്തിയതോടെ കച്ചവടക്കാരും സന്തോഷത്തിലാണ്.