ആലപ്പുഴ ജില്ലയുടെ തെക്ക് കിഴക്കായുളള താമരക്കുളം ഗ്രാമത്തിന് പ്രകൃതി സമ്മാനിച്ച വിസ്മയ കാഴ്ചയാണ് ഇരപ്പന്‍പാറ വെള്ളച്ചാട്ടം. മഴക്കാലമെത്തുമ്പോഴാണ് ഇരപ്പന്‍പാറ വെളളച്ചാട്ടം കൂടുതല്‍ മനോഹരമാണ്. വെള്ളം പാറയിൽത്തട്ടി ചിതറുന്ന ശബ്ദം കിലോമീറ്ററുകൾക്കകലെ വരെ കേൾക്കാമെന്നതിനാലാണ് ഇവിടം ഇരപ്പൻപാറ എന്നറിയപ്പെടാൻ കാരണം.
 
താമരക്കുളം ജങ്ഷന് തൊട്ടടുത്താണ് ഇരപ്പൻപാറ വെള്ളച്ചാട്ടം. ഓച്ചിറയിലേക്കുള്ള റോഡരികിൽ പ്രകൃതിയുടെ വരദാനമായി നിൽക്കുന്ന ഈ നല്ല കാഴ്ച കാണാൻ ധാരാളം ആളുകൾ എത്താറുണ്ട്. ​ഗ്രാമീണ ടൂറിസ്റ്റ് കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്ന താമരക്കുളത്തെ പൊയ്യാങ്കൽ ചിറയിൽ നിന്നുള്ള വെള്ളവും ഇരപ്പൻപാറയിലേക്ക് ഒഴുകിയെത്തുന്നു.