വേഴാമ്പലുകൾ മുട്ടവിരിഞ്ഞ് പുതിയലോകത്തേക്ക് കണ്ണുതുറന്ന് പറന്നിറങ്ങുന്നത് അപൂർവമായ കാഴ്ചയാണ്. കുഞ്ഞ് പറക്കാൻ പഠിച്ചശേഷം കൂടുതൽ സുരക്ഷിതമായ പ്രദേശങ്ങളിലേക്ക് വേഴാമ്പൽ കുടുംബം യാത്രയാവും. വേഴാമ്പലുകൾ കൂടൊഴിഞ്ഞാൽപ്പിന്നെ ഇവിടം മറ്റുചിലർക്ക് വാസസ്ഥാനമാണ്. പുതിയ വേഴാമ്പൽ കുഞ്ഞുങ്ങൾക്കായി അടുത്ത പഴങ്ങളുടെ കാലം വരെ കാത്തിരുന്നേ മതിയാവൂ.