ചരിത്രത്തിന്റെ ഉള്ളറകളിലേക്ക് വെളിച്ചം വീശുന്ന ഒരു ഖനനം നടക്കുന്നുണ്ട് കോഴിക്കോട് ഫറോക്കിലെ ടിപ്പു കോട്ടയില്‍. വാമൊഴിക്കഥകള്‍ ഒരുപാടുള്ള ടിപ്പുവിന്റെ കാലഘട്ടത്തെ അടയാളപ്പെടുത്താവുന്ന തെളിവുകള്‍ തേടിയാണ് പുരാവസ്തു സംഘം കോട്ടയില്‍ ഖനനം നടത്തുന്നത്. മലബാറിന്റെ വരുംകാല ടൂറിസം ഭൂപടത്തിലെ ഒരു പ്രധാന ആകര്‍ഷണീയത കൂടിയാവും ടിപ്പുകോട്ട.